ഹോട്ടലുകളില്‍ നിന്നും പഴകിയ ആഹാരം പിടിച്ചെടുത്തു

Friday 15 April 2016 1:47 pm IST

അഞ്ചാലുംമൂട്: തൃക്കടവൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രം ഉദ്യോഗസ്ഥരുടെ മിന്നല്‍പരിശോധനയില്‍ ഹോട്ടലുകളില്‍ നിന്നും പഴകിയ ആഹാരങ്ങള്‍ കണ്ടെടുക്കുകയും ഒരു ഹോട്ടലിനു നോട്ടീസ് നല്‍കുകയും ചെയ്തു. മലിനജലം പൊതുഓടയിലേക്ക് തള്ളിയ അഞ്ചാലുംമൂട് പോലീസ് സ്‌റ്റേഷന്‍ റോഡിലെ ഹോട്ടലിനാണ് സാമൂഹികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നോട്ടീസ് നല്‍കിയത്. വിവിധയിടങ്ങളില്‍ നിന്നും റെഫ്രിജറേറ്റിലും അല്ലാതെയും സൂക്ഷിച്ചിരുന്ന കേടുവന്ന മത്സ്യം, അച്ചാര്‍, പഴകിയ എണ്ണ, അഴുകിയ മലക്കറികള്‍ എന്നിവയും പിടിച്ചെടുത്തു. ബേക്കറിയിലെ ഐസ്‌ക്രീം സൂക്ഷിക്കുന്ന പെട്ടിക്കു മുകളില്‍ എലിക്കാഷ്ടവും റാക്കുകളില്‍ പൂപ്പല്‍ ബാധിച്ച ആഹാരങ്ങളും കണ്ടെത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ആര്‍.ബാലഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ജൂനിയര്‍ എച്ച്‌ഐമാരായ വിജീഷ്, എ.രാജേഷ്, പ്രതിഭ, ശ്രീകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു. നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നു മെഡിക്കല്‍ ഓഫീസര്‍ ഡോ.സീമ ശിവാനന്ദ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.