തിരുവനന്തപുരം: ഗെയില്‍ ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ താരങ്ങളായി കേരളത്തില്‍ നിന്ന് മൂന്ന് പേര് തെരഞ്ഞെടുക്കപ്പെട്ടു. 800 മീറ്റര്‍ വിഭാഗത്തില്‍ തിരുവനന്തപുരം സ്വദേശി അജ്മല്‍, 200 മീറ്റര്‍ വിഭാഗത്തില്‍ തൃശൂര്‍ സ്വദേശിനി ട്രീസ, 100 മീറ്ററില്‍ പാലക്കാട് നിന്നുള്ള ആദിത്യകിരണ്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. അണ്ടര്‍ 17 വിഭാഗങ്ങളില്‍ നിന്നാണ് മൂവരും തെരഞ്ഞെടുക്കപ്പെട്ടത്.
ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ രണ്ടു ദിവസമായി നടന്ന ഗെയില്‍ ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ സംസ്ഥാനതല ട്രയലിലും ക്യാമ്പിലും 57 കായികതാരങ്ങള്‍ പങ്കെടുത്തു. 2020, 2024 ഒളിമ്പിക്സുകള്‍ക്ക് വേണ്ടി ദേശീയതലത്തില്‍ മികച്ച കായികതാരങ്ങളെ കണ്ടെത്താനും പരിശീലിപ്പിക്കാനുമുള്ള പരിപാടി ആണിത്. നാഷണല്‍ യുവ കോ ഓപ്പറേറ്റീവ് സൊസൈറ്റി ആണ് സംഘാടകര്‍.
സംസ്ഥാന തലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവരെ പങ്കെടുപ്പിച്ച് മെയ് മാസത്തില്‍ ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ദേശീയ ക്യാമ്പ് സംഘടിപ്പിക്കും. ഒളിമ്പ്യന്‍ പി.ടി. ഉഷ, രചിത മിസ്ത്രി, അനുരാധ ബിസ്വാള്‍, കവിത റാവത്ത് എന്നിവര്‍ എന്നിവര്‍ കുട്ടികളെ പരിശീലിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: