മുട്ടം: മുട്ടം എഞ്ചിനീയറിംഗ് കോളേജിന് സമീപത്തെ കൊടും വളവിലാണ് സ്വകാര്യ ബസുകള്‍ പരസ്പരം കൂട്ടിയിടിച്ച് അപകടം ഉണ്ടായത് .തൊടുപുഴയില്‍ നിന്നും മൂലമറ്റത്തേക്ക് പോകുകയായിരുന്ന ആവേ മരിയ ബസും പാലായില്‍ നിന്നും തൊടുപുഴക്ക് പോകുകയായിരുന്ന പ്രാവണ്‍ ബസും തമ്മില്‍ പരസ്പരം ഇടിച്ചാണ് അപകടം. നിസാര പരിക്കുകളോടെ യാത്രക്കാര്‍ രക്ഷപെട്ടു. പ്രാവണ്‍ ബസിന്റെ മുന്‍ ഗ്ലാസ് തകന്ന് ചില്ല് തെറിച്ചാണ് മുറിവ് ഉണ്ടായത്. ഇന്നലെ വൈകിട്ട് ആറേകാലോട് കൂടിയാണ് അപകടം സംഭവിച്ചത്.അമിത വേഗവും അശ്രദ്ധയുമാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തൊടുപുഴയില്‍ നിന്നും വന്ന ബസ് മതിലും തകര്‍ത്താണ് നിന്നത്. നിരവധി അപകടങ്ങള്‍ സംഭവിക്കാറുള്ള ഈ കൊടുംവളവില്‍ കഴിഞ്ഞ ദിവസം രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചും അപകടം സംഭവിച്ചിരുന്നു. കൊടുംവളവും കൂടാതെ റോഡിലേക്ക് ഇറങ്ങി നില്ക്കുന്ന രണ്ട് വന്‍ മരങ്ങളും കാരണം എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: