തൊടുപുഴ: കേരളത്തില്‍ ജാതി രാഷ്ട്രീയം കളിക്കുന്നത് ഇടത-്വലത് മുന്നണികളാണെന്ന് ബിസിജെഎസ് ദേശീയ അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. തൊടുപുഴ മാരിയില്‍കലുങ്ക് മൗര്യ ഗാര്‍ഡനില്‍ നടന്ന എന്‍ഡിഎ നിയോജകമണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത് മുന്നണി തീവ്രവാദ സംഘടനയായ പിഡിപിയെയും വലത് മുന്നണി മുസ്ലീം ലീഗിനെയും ഒപ്പം കൂട്ടിയിരിക്കുന്നത് ഇതിനുദാഹരണമാണെന്നും തുഷാര്‍ കൂട്ടി ചേര്‍ത്തു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ വേളയിലും ശേഷവും ഇരു മുന്നണികളും ബിഡിജെഎസിനെ കൊഞ്ഞനം കുത്തി കാണിക്കുക മാത്രമാണ് ചെയ്തത്. പാര്‍ട്ടി ഉണ്ടാകാതിരിക്കാനും ശ്രമിച്ചു. ശമ്പളം കൊടുക്കാനും റോഡ് നന്നാക്കാനും പോലും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കൈയില്‍ പണമില്ല. കേരളം രക്ഷപ്പെടാന്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്നും അതാണ് കേരളത്തിലെ ഭൂരിപക്ഷ ജനതയുടെ വികാരമെന്നും അദ്ദേഹം പറഞ്ഞു. വന്‍ വിജയത്തിനായി എല്ലാ സഖ്യ കക്ഷികളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് റ്റി എസ് രാജന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയഗം അല്‍ഫോണ്‍സ് കണ്ണന്താനം മുഖ്യ പ്രഭാഷണം നടത്തി. കടുത്ത മഴയെ അവഗണിച്ചും ആയിരകണക്കിന് പ്രവര്‍ത്തകരാണ് ഇന്നലെ വൈകീട്ട് 5 മണിക്ക് പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ എത്തിയത്. ഇലക്ഷന്റെ ഭാവി പ്രവര്‍ത്തനത്തെകുറിച്ച് പരിവാര്‍ ഇന്‍ചാര്‍ജ് എന്‍ അനില്‍ ബാബു വിശദീകരിച്ചു. രാത്രി 8.30 ഓടെയാണ് കണ്വെന്ഷന് അവസാനിച്ചത്. യോഗത്തില്‍ സ്ഥാനാര്‍ത്ഥി അഡ്വ.എസ്. പ്രവീണ്‍,ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് ജയേഷ് വി, ബിജെപി മധ്യമേഖല ജനറല്‍ സെക്രട്ടറി എന്‍. ശങ്കരപ്പിള്ള, ബിജെപി ദേശീയ സമിതിയംഗം പി.പി സാനു, ജില്ല പ്രസിഡന്റ് ബിനു ജെ കൈമള്‍, ബിഡിജെഎസ് ജില്ല പ്രസിഡന്റ് പി. രാജന്, ലോക് ജനശക്തി ജില്ല പ്രസിഡന്റ് കെ.എസ് തോമസ്, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ.മാത്യു തോട്ടുങ്കല്‍, ബിജെപി സംസ്ഥാന സമിതിയംഗങ്ങളായ പി.എ വേലുക്കുട്ടന്, എം.ഐ രവീന്ദ്രന്, ജില്ല ജനറല്‍ സെക്രട്ടറി കെഎസ് അജി, ജില്ല സെക്രട്ടറി പി. ആര് വിനോദ്, ജില്ല വൈസ് പ്രസിഡന്റ് ചന്ദ്രശേഖരന്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എസ്. പത്മഭൂഷന്‍,കെ.എം സിജു, ബിഡിജെഎസ് ജില്ല വൈസ് . പ്രസിഡന്റുമാരായ സി സി കൃഷ്ണന്, പി.എസ് സിനിമോന്‍, നിയോജക മണ്ഡലം വൈസ്. പ്രസിഡന്റ് കെ.ജി ഷിബു, നേതാക്കളായ കെഎം സന്തോഷ് കുമാര്‍, അനില്‍ വഴിത്തല, സുരേഷ് തട്ടുപുര, രാജു കല്ലുമല, അശോകന് വെങ്ങല്ലൂര്‍, ബിറ്റാജ് ജോസഫ്,അന്നമ്മ കുരുവിള, ജോര്‍ജ് പൗലോസ്, ഡി. ബോസ്, സുരേഷ് കണ്ണന്, കെ എം അബു, ജയപ്രസാദ്, കെ.വി രഞ്ചിത്ത്, കൗണ്‍സിലര്‍മാരായ ഗോപാലകൃഷഷ
്ണന്, ആര്. അജി, ജിഷ ബിനു, ബിന്ദു പത്മകുമാര്‍,രേണുക രാജശേഖരന്, വിജയകുമാരി, അരുണിമ ധനേഷ്, എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: