പെട്രോള്‍ -ഡീസല്‍ വിലകുറച്ചു

Friday 15 April 2016 10:16 pm IST

ന്യൂദല്‍ഹി: അസംസ്‌കൃത എണ്ണയുടെ വില അന്താരാഷ്ട്ര വിപണിയില്‍ കൂടിയെങ്കിലും രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലകുറച്ചു. പെട്രോളിന് 74 പൈസയും ഡീസലിന് ഒരു രൂപ 30 പൈസയുമാണ് കുറച്ചത്. കഴിഞ്ഞ ദിവസം എണ്ണക്കമ്പനികള്‍ നടത്തിയ യോഗത്തിലാണ് ഇന്ധനവില കുറയ്ക്കാന്‍ തീരുമാനമായത്. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രിയോടെ നിലവില്‍ വന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.