അക്കിത്തം: നവതി പ്രണാമം ഇന്ന്

Friday 15 April 2016 10:21 pm IST

കൊച്ചി: തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ അക്കിത്തത്തിന്റെ നവതി പ്രണാമം ഇന്ന്. രാവിലെ 10 ന് എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ കഥാകൃത്ത് ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായിരിക്കും. ഡോ. എം. ലീലാവതി, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, ആഷാ മേനോന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. വൈകിട്ട് നാലിന് സമാപന സമ്മേളനം കേന്ദ്ര സാംസ്‌കാരിക മന്ത്രി ഡോ. മഹേഷ് ശര്‍മ ഉദ്ഘാടനം ചെയ്യും. പി. വത്സല അദ്ധ്യക്ഷത വഹിക്കും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, ചെമ്മനം ചാക്കോ, ആര്‍.രാമചന്ദ്രന്‍ നായര്‍, പ്രൊഫ. എം. കെ. സാനു, ശ്രീകുമാരന്‍ തമ്പി, പ്രൊഫ.എം. ഹമീദ് ചേന്ദമംഗലൂര്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, ദേവന്‍, മേജര്‍ രവി, പി. നാരായണക്കുറുപ്പ്, മാടമ്പ് കുഞ്ഞുകുട്ടന്‍, പി.ഇ.ബി.മേനോന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ കവിയെ ആദരിക്കും. അക്കിത്തം മറുപടി പറയും. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍, എം. എ. കൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. തപസ്യ സംസ്ഥാന അധ്യക്ഷന്‍ എസ്.രമേശന്‍ നായര്‍ സ്വാഗതവും ഡോ. ടി. എ. സുന്ദര്‍മേനോന്‍ നന്ദിയും പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.