ഇന്‍ഫോസിസിന് പുതിയ സാരഥികള്‍

Friday 15 April 2016 10:38 pm IST

ബെംഗളൂരു: ഭാരതത്തിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ പ്രസിഡന്റുമാരായി മൊഹിത് ജോഷി, രവികുമാര്‍ എസ്, സന്ദീപ് ഡാഡ്‌ലാനി എന്നിവരെ തെരഞ്ഞെടുത്തു. ഇന്‍ഫോസിസിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാരാണ് ഇപ്പോള്‍ സ്ഥാനക്കയറ്റം കിട്ടിയ മൂവരും. 13 എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാരാണിപ്പോള്‍ ഉള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം അറ്റാദായത്തില്‍ ഇന്‍ഫോസിസ് 16.14 ശതമാനം വളര്‍ച്ച നേടിയിരുന്നു. ഗവണ്‍മെന്റ് ബോണ്ടായും സ്വത്തായും മറ്റ് നിക്ഷേപങ്ങളായും 34,468 കോടിയുടെ ആസ്തിയാണ് കമ്പനിക്കുള്ളത്. ഡോ. എന്‍. ആര്‍. നാരായണ മൂര്‍ത്തിയുടെ നേതൃത്ത്വത്തില്‍ 1981ലാണ് ഇന്‍ഫോസിസ് സ്ഥാപിക്കപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.