ആലപ്പുഴ: ആത്മബോധോദയ സംഘ സ്ഥാപകന്‍ ശുഭാനന്ദ ഗുരുദേവന്റെ 134-ാമത് പൂരം ജന്മനക്ഷത്ര മഹോത്സവം 18ന് നടക്കും. മാവേലിക്കര ശ്രീശുഭാനന്ദ ആശ്രമത്തില്‍ ഉച്ചയ്ക്ക് രണ്ടിന് ജന്മനക്ഷത്ര സമ്മേളനം കേന്ദ്രമന്ത്രി എം. വെങ്കയ്യനായിഡു ഉദ്ഘാടനം ചെയ്യും. കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ ആശീര്വാദപ്രസംഗവും ആശ്രമ മഠാധിപതി സദാനന്ദ സിദ്ധ ഗുരുദേവന് അനുഗ്രഹപ്രഭാഷണവും നടത്തും.
ജില്ലാ കളക്ടര്‍ ആര്. ഗിരിജ, സംവിധായകന് കെ. മധു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. ശ്രീശുഭാനന്ദ ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദന് അദ്ധ്യക്ഷത വഹിക്കും. ട്രസ്റ്റി സ്വാമി ധര്‍മ്മതീര്‍ത്ഥര്‍ സ്വാഗതവും സ്വാമി വേദാനന്ദന് നന്ദിയും പറയും. സമ്മളനത്തിനു മുന്നോടിയായി ജന്മനക്ഷത്ര ഘോഷയാത്ര നടക്കും. ഒന്‍പതിനാണ് പൂരം തിരുനാള്‍ മഹോത്സവം ആരംഭിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വനിതാ സമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ (തിരുവാഭരണം) പി.ആര്. അനിത ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് മൂന്നിന് സാംസ്കാരിക സമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: