കോട്ടയം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എം.എസ്. കരുണാകരന് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് ബിജെപി ദേശീയ നിര്‍വ്വാഹസമിതിയംഗം സി.കെ. പത്മനാഭന് ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകിട്ട് 5ന് തിരുനക്കര മൈതാനത്ത് നടക്കുന്ന കണ്വെന്ഷന് നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് അദ്ധ്യക്ഷത വഹിക്കും. നേതാക്കളായ അഡ്വ. എന്‍.കെ. നാരായണന് നമ്പൂതിരി, ബി. രാധാകൃഷ്ണമേനോന്, എന്‍.ഹരി, എ.ജി. തങ്കപ്പന്, കെ.പി. സുരേഷ്, ലിജിന്‍ ലാല്‍, ശാന്താറാം തോളൂര്‍, ടി.എന്‍. ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: