തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ദേവീ ക്ഷേത്രത്തില്‍ വെടിക്കെട്ടിന് ശുപാര്‍ശ നല്‍കിയത് പോലീസ് കമ്മിഷണര്‍. കൊല്ലം ജില്ലാ കളക്ടര്‍ നിരോധിച്ച വെടിക്കെട്ടിനാണ് കമ്മിഷണര്‍ വീണ്ടും ശുപാര്‍ശ ചെയ്തത്. ഇതു സംബന്ധിച്ച കത്ത് മാധ്യമങ്ങള്‍ പുറത്തുവിട്ടു.
ചാത്തന്നൂര്‍ എസിപിയുടെ ശുപാര്‍ശപ്രകാരമാണ് കമ്മിഷണറുടെ കത്ത്. ആചാരപരമായ വെടിക്കെട്ട് നടത്താന്‍ ലൈസന്‍സ് നല്‍കണമെന്നാണ് കമ്മിഷണര്‍ ആവശ്യപ്പെട്ടത്.
അതേസമയം, വെടിക്കെട്ടിനുവേണ്ടി എഡിഎമ്മിനെ സമീപിക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ സംഘാടകരെ ഉപദേശിച്ചിരുന്നുവെന്ന് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
ദുരന്തത്തില്‍ നാല് പേരെക്കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ഇന്ന് പരവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: