കൊച്ചി: കാഴ്ചപരിമിതിയുള്ളവരുടെ ക്രിക്കറ്റ് പരിപോഷിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ബ്ലൈന്‍ഡ്സ് ഇന്‍ കേരള (സിഎബികെ) സംസ്ഥാന തലത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ആലുവ ബ്ലൈന്‍ഡ് സ്കൂളില്‍ നാളെ ആരംഭിക്കുന്ന മത്സരങ്ങള്‍ 24ന് അവസാനിക്കും. രാവിലെ 8.30, 11.15, ഉച്ച കഴിഞ്ഞ് 3.00 എന്നീ സമയങ്ങളിലാണ് 15 ഓവര്‍ വീതമുള്ള മത്സരം.
9 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. എന്‍എബി ചലഞ്ചേഴ്സ് തിരുവനന്തപുരം, കെഎഫ്ബി ടൈഗേഴ്സ് കോട്ടയം, അക്കാദമി സീഗള്‍സ്, ഡ്രാഗണ്‍ സ്റ്റാര്‍സ് കെഎഫ്ബി തൃശ്ശൂര്‍, ഷാര്‍പ്പ് ഷൂട്ടേഴ്സ് പാലക്കാട്, കെഎഫ്ബി ടസ്കേഴ്സ് മലപ്പുറം, മലബാര്‍ സൂപ്പര്‍ കിംഗ്സ്, യങ്സ്റ്റാര്‍ കണ്ണൂര്‍, റയിന്‍ബോ സ്റ്റാര്‍ കാസര്‍ക്കോട് എന്നിവയാണ് പങ്കെടുക്കുന്ന ടീമുകള്‍.
മത്സര വിജയകള്‍ക്ക് 20000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 13000 രൂപയും മുന്നാം സ്ഥാനക്കാര്‍ക്ക് 3000 രൂപയും സമ്മാനമായി നല്‍കും. പങ്കെടുക്കുന്ന ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കും. മന്ത്രി കെ. ബാബു ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: