ഫെഡറര്‍ പുറത്ത്

Saturday 16 April 2016 8:10 pm IST

മോണ്ടികാര്‍ലോ: റോജര്‍ ഫെഡററെ തകര്‍ത്ത് ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോംഗ മോണ്ടി കാര്‍ലോ മാസ്‌റ്റേഴ്‌സ് ടെന്നീസിന്റെ സെമിയില്‍. മൂന്ന് സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലാണ് മൂന്നാം സീഡ് ഫെഡററെ ഒമ്പതാം സീഡായ സോംഗ കീഴടക്കിയത്. സ്‌കോര്‍: 6-3, 2-6, 5-7. ആദ്യ സെറ്റ് നേടിയ ശേഷമാണ് ഫെഡറര്‍ കീഴടങ്ങിയത്. പരുക്കിനെത്തുടര്‍ന്ന് പത്താഴ്ചയോളം കളത്തിന് പുറത്തായിരുന്ന ഫെഡറര്‍ ഈ ടൂര്‍ണമെന്റിലൂടെയാണ് തിരികെ വന്നത്. മറ്റൊരു മത്സരത്തില്‍ സ്പാനിഷ് താരം മാഴ്‌സല്‍ ഗ്രാനോള്‍സിനെ പരാജയപ്പെടുത്തി 13-ാം സീഡ് ഫ്രാന്‍സിന്റെ ഗെയ്ല്‍ മോണ്‍ഫില്‍സും സെമിയില്‍ ഇടംപിടിച്ചു. 6-2, 6-4 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മോണ്‍ഫില്‍സിന്റെ ജയം. സെമിയല്‍ സോംഗയാണ് മോണ്‍ഫില്‍സിന്റെ എതിരാളി. ആതിഥേയ താരം ഗെയ്ല്‍ മോണ്‍ഫില്‍സാണ് സെമിയിലെത്തിയ മറ്റൊരു താരം. ശനിയാഴ്ച നടക്കുന്ന സെമിയില്‍ സോങ്ക മോണ്‍ഫില്‍സിനെയും നദാല്‍ മുറേയെയും നേരിടും. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും ഫ്‌ളോറിന്‍ മെര്‍ഗിയയും ചേര്‍ന്ന കൂട്ടുകെട്ട് ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. ജാമി മുറേ ബ്രൂണോ സോര്‍സ് സഖ്യം 62 63ന് വിജയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.