കുമളി:ഒരാഴ്ചയായി കുമളിയില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്.കുളതുപാലം മുതല്‍ തേക്കടി കവല വരെയാണ് കൂടുതല്‍ മാര്‍ഗ്ഗ തടസ്സം നേരിടുന്നത്. ചിലപ്പോള്‍ കുരുക്ക് അതിര്‍ത്തി ചെക്ക്പോസ്റ്റ് വരെ നീളും. വിഷു ദര്‍ശനത്തിനായി അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ അയ്യപ്പഭക്തരുടെ വാഹനങ്ങളാണ് പ്രധാനമായും കുരുക്കില്‍ അകപെടുന്നത്. ഒരാഴ്ചകാലമായി നടക്കുന്ന തേക്കടി പുഷ്പ മേള നഗരിയില്‍ ദിവസവും ആയിരകണക്കിന് സന്ദര്‍ശകര്‍ എത്തിച്ചേരുന്നുണ്ട്. ഇവരുടെ വാഹനങ്ങളും,വേനല്‍ അവധി ആഘോഷിക്കാന്‍ തേക്കടിയില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങളും, സ്വകാര്യ വാഹങ്ങളും താരതമ്യേന വീതി കുറഞ്ഞ നിരത്തില്‍ ഒരേ സമയം സഞ്ചരിക്കുമ്പോഴുണ്ടാകുന്ന ഗതാഗത കുരുക്ക് പല സമയത്തും നിയന്ത്രിക്കാന്‍ പറ്റുന്നില്ല. ഇക്കാര്യത്തില്‍ അധികൃധരുടെ ശ്രദ്ധ കൂടുതല്‍ കാര്യക്ഷമാകണമെന്നു പൊതുജനാഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: