കുമളി: രണ്ടാഴ്ച്ച കാലം തേക്കടിയ്ക്ക് ഉത്സവ ലഹരി പകര്‍ന്ന പുഷ്പ മേള ഇന്ന് സമാപിക്കും. വൈകിട്ട് മേള നഗരിയില്‍ നടക്കുന്ന സമാപന സമ്മേളനത്തോടെ പരിപാടികള്‍ക്ക് ഔപചാരികമായി തിരശീല വീഴും. ഈ മാസം രണ്ടാം തീയതി ആരഭിച്ച മേളയില്‍ ഇതുവരെ അരലക്ഷത്തോളം ആളുകള്‍ സന്ദരസനം നടത്തിയതായാണ് സംഘാടകര്‍ നല്കുന്ന വിശദീകരണം. കുമളിയിലെ സ്വകാര്യ മൈതാനത്ത് കഴിഞ്ഞ പത്തു വര്‍ഷമായി തുടര്‍ച്ചയായി പുഷ്പഫല സസ്യ പ്രദര്‍ശനം നടന്നു വരുന്നു. തേക്കടി അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റി, മണ്ണാറതറയില് ഗാര്‍ഡന്‍സ് എന്നിവരോടൊപ്പം, കുമളി ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് മേള നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: