കമ്പവിളക്ക് പുനര്‍ നിര്‍മ്മാണം; പ്രതികളെ വെറുതെ വിട്ടു

Saturday 16 April 2016 8:58 pm IST

ഹരിപ്പാട്: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പുരാതനമായ കമ്പവിളക്ക് പുനര്‍നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി തിരുവാഭരണ കമ്മീഷണര്‍ തിരുവനന്തപുരം സ്വാതി നഗര്‍ ബ്‌ളോക്ക് നമ്പര്‍ 419-ാം വീട്ടില്‍ രാജശേഖരന്‍ നായര്‍, രണ്ടാം പ്രതി മണക്കാട് ശ്രീകൃഷ്ണ ഭവനത്തില്‍ കൃഷ്ണന്‍ തമ്പി, മൂന്നാം പ്രതി പരേതയായ ഗീത ചന്ദ്രന്‍, നാലാം പ്രതി സബ് കോണ്‍ട്രാക്ടര്‍ മാന്നാര്‍ ആലക്കല്‍ കാവുങ്കല്‍ മഠത്തില്‍ രാജന്‍ ആചാരി, അഞ്ചാം പ്രതി മാന്നാര്‍ കുറ്റിമുക്ക് നവക്കാവില്‍ വീട്ടില്‍ സജി കുട്ടപ്പന്‍, ആറാം പ്രതി മാന്നാര്‍ കുരട്ടിക്കാട് തെളികിഴക്കതില്‍ രാധാകൃഷ്ണന്‍, ഏഴാം പ്രതി ഹരിപ്പാട് കോയിപ്പുറത്ത് ശ്രീകുമാര്‍, എട്ടാം പ്രതി ചേപ്പാട് ഹരിയന്നൂര്‍ സരസില്‍ നാരായണന്‍ നമ്പൂതിരി, ഒന്‍പതാം പ്രതി കോട്ടയം ആനിക്കാട് എളമ്പള്ളിക്കര തൈപ്പറമ്പില്‍വീട്ടില്‍ മധുസൂധനന്‍ പിള്ള,10-ാം പ്രതി പരേതനായ ദേവസ്വം ബോര്‍ഡ് സെക്രട്ടറി രാമചന്ദ്രന്‍ എന്നിവരെയാണ് ഹരിപ്പാട് ജ്യുഡീഷല്‍ ഒന്നാം കഌസ് മജിസ്‌ട്രേറ്റ് ഡോണി തോമസ് വര്‍ഗീസ് കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. ക്ഷേത്രത്തിലെ കമ്പവിളക്ക് പുനര്‍നിര്‍മ്മിക്കുന്ന ആവശ്യത്തിന് 2003 ജൂണ്‍ 25ന് പുറത്ത് കൊണ്ടുപോവുകയും പണികള്‍ക്ക് ശേഷം തിരികെ ക്ഷേത്രത്തില്‍ കൊണ്ടുവന്നപ്പോള്‍ തിരിമറി നടത്തിയെന്നും ആരോപിച്ചായിരുന്നു കേസ്. പ്രതികള്‍ക്ക് വേണ്ടി അഡ്വ.രാധാകൃഷ്ണന്‍ നായര്‍, അഡ്വ.എം.ഇബ്രാഹിംകുട്ടി, അഡ്വ.ബി.രാജശേഖരന്‍, കെ.രവീന്ദ്രന്‍, എസ്.നാരായണന്‍ നമ്പൂതിരി എന്നിവര്‍ ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.