കണ്ണൂര്‍: ബെയ്ക് കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷനും കുടുംബസംഗമവും 21 ന് കാലത്ത് 8.30 മുതല്‍ കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ നടക്കും. 9 മണി മുതല്‍ ബെയ്ക് എക്സ്പോ ആരംഭിക്കും. 9.30 ന് ബെയ്ക് ഇന്‍ കേരള ജില്ലാതല ഉദ്ഘാടനം എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ നിര്‍വ്വഹിക്കും. ബെയ്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്.ബാലന് അധ്യക്ഷത വഹിക്കും. ഫുഡ് സേഫ്റ്റി അസി. കമ്മീഷണര്‍ ശങ്കരനുണ്ണി ലോഗോ പ്രകാശനം ചെയ്യും. സദസ്സില്‍ ജില്ലാ കലക്ടര്‍ പി.ബാലകിരണിനെ ആദരിക്കും. കണ്‍വെന്‍ഷനും കുടുംബ സംഗമവും കെ.,കെ.രാഗേഷ് എംപി ഉദ്ഘാടനം ചെയ്യും. ബെയ്ക് സംസ്ഥാന പ്രസിഡണ്ട് പി.എം.ശങ്കരന് അധ്യക്ഷത വഹിക്കും. കെ.എം.ഷാജി എംഎല്‍എ, പി.കെ.ബോബി തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. സി.സമീര്‍, ദേവസ്യ മേച്ചേരി, സുശീല്‍ ആറോണ്‍, വി.ആര്.സുബ്രഹ്മണ്യന്, ബാലകൃഷ്ണപൊതുവാള്, എ.പി.രമേശന് തുടങ്ങിയവര്‍ സംസാരിക്കും. വൈകുന്നേരം 3 മണിക്ക് കുടുംബ ബന്ധങ്ങളുടെ മേന്മ എന്ന വിഷയത്തില്‍ എം.എ.എ.എസ്.മേനോന് സംസാരിക്കും. തുടര്‍ന്ന് ഗാനമേള നടക്കും. ബെയ്ക് സംസ്ഥാന സെക്രട്ടറി യു.പി.ഷബിന് കുമാര്‍, ജില്ലാ പ്രസിഡണ്ട് എം.കെ.രഞ്ജിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി പി.വി.ശൈലേന്ദ്രന്, എ.നൗഷാദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: