അഴീക്കോട്: ബിജെപി അഴീക്കോട് നിയോജകമണ്ഡലം മണ്ഡലം സ്ഥാനാര്‍ത്ഥി ഇന്നലെ ചിറക്കല്‍ പഞ്ചായത്തിന്റെ വിവധ ഭാഗങ്ങളില്‍ തെരഞ്ഞെടുപ്പ് പര്യടനം നടതത്തി. രാവിലെ 9 മണിക്ക് കടലായി ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച പര്യടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. നാലുമുക്ക്, പള്ളിക്കുളം, അലവില്‍, ഒറ്റത്തെങ്ങ്, കല്ലടത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. ബിജെപി മണ്ഡലം പ്രസിഡണ്ട് പി.വി.വിനീഷ്ബാബു, ജില്ലാ കമ്മറ്റി അംഗം കെ.ഗിരിധരന്, സി.കെ.സുരേഷ് വര്‍മ്മ, ഒ.കെ.സന്തോഷ് കുമാര്‍, യുവമോര്‍ച്ച ജില്ലാ വൈസ്പ്രസിഡണ്ട് രതീഷ് ജനാര്ദ്ദനന്, പി.മനേഷ്, പി.വി.കിരണ്‍ തുടങ്ങിയവരും സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: