തൃശൂര്‍: ജന്മഭൂമി തൃശൂര്‍ പൂരം പ്രത്യേക പതിപ്പ് ‘വര്‍ണ്ണക്കുട’ പ്രകാശനം ചെയ്തു. പൂരനഗരിയില്‍ നടന്ന ചടങ്ങില്‍ പത്മശ്രീ ഡോ. ടി.എ.സുന്ദര്മേനോന് പ്രകാശനം നിര്‍വഹിച്ചു.
പ്രിന്റര്‍ ആന്റ് പബ്ലിഷറും മഹാനഗര്‍ സംഘചാലകുമായ വി.ശ്രീനിവാസന്, വികസനസമിതി ചെയര്മാന് എം.ജി.പുഷ്പാംഗദന്, ഡവലപ്മെന്റ് മാനേജര്‍ പി.സുധാകരന്, മുന്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.സി.എസ്.മേനോന്, ബ്യൂറോ ചീഫ് ടി.എസ്.നീലാംബരന്‍, അസി.മാര്‍ക്കറ്റിങ്ങ് മാനേജര്‍ മധുസൂദനന്, മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ് സ്മിത തുടങ്ങിയവര്‍ പങ്കെടുത്തു.
പുസ്തക രൂപത്തിലുള്ള പതിപ്പിന് മുപ്പത് രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: