കണ്ണൂര്‍: ഡോ.ബി.ആര്.അംബേദ്കറുടെ 125-ാംജന്മവാര്ഷികാഘോഷത്തിന്റെ ഭാഗമായി കേരള പട്ടികജാതി-പട്ടികവര്‍ഗ്ഗ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 1 മുതല്‍ ജില്ലയില്‍ നടന്നുവന്നിരുന്ന അംബേദ്കര്‍ സന്ദേശയജ്ഞനവും 14ന് വിഷുപ്പുലരിയില്‍ ആരംഭിച്ച അംബേദ്കര്‍ ദര്‍ശനവും സമാപിച്ചു.
വിഷുപുലരിയില്‍ അത്താഴക്കുന്ന് തായക്കാവ് ഭഗവതി ക്ഷേത്രപരിസരത്ത് നിന്ന് രക്ഷാധികാരി താവക്കര കൃഷ്ണന്റെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.വി.ബാലന് ഉദ്ഘാടനം ചെയ്ത അംബേദ്കര്‍ ദര്‍ശന യാത്രയ്ക്ക് ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജയകൃഷ്ണന്, സെക്രട്ടറി പി.കെ.പ്രേംകുമാര്‍, ട്രഷറര്‍ എ.സതീശന്, എ.രഘൂത്തമന്, എ.മോഹനന്, മുകുന്ദന് പള്ളിപ്രം എന്നിവര്‍ നേതൃത്വം നല്കി.
അത്താഴക്കുന്നില്‍ നിന്നും പ്രയാണമാരംഭിച്ച അംബേദ്കര്‍ ദര്‍ശന യാത്രയ്ക്ക് പുല്ലൂപ്പി, അത്താഴക്കുന്ന്, പള്ളിപ്രം, എളയാവൂര്, മധുക്കോത്ത്, വാരം, തക്കാളിപ്പീടിക, കണ്ണാടിപ്പറമ്പ്, ചേലേരി, നൂഞ്ഞേരി, കൊളച്ചേരി, നാറാത്ത്, കാക്കത്തുരുത്തി, കാട്ടാമ്പള്ളി, ബാലന്‍കിണര്‍, കീരിയാട്, വളപട്ടണം, പാപ്പിനിശ്ശേരി, പഴഞ്ചിറ, ഇരിണാവ്, കണ്ണപുരം തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്വീകരണം നല്കി. ദര്‍ശന യാത്ര ചെറുകുന്നില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: