പറവൂര്‍: കൊല്ലം പരവൂര്‍ വെടിക്കെട്ടപകടത്തിന് കാരണക്കാരായ സര്‍ക്കാര്‍ ഉദേ്യാഗസ്ഥരെ ശിക്ഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു ആവശ്യപ്പെട്ടു. ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. സര്‍വ്വ നിയമങ്ങളും ലംഘിച്ചാണ് പരവൂരില്‍ വെടിക്കെട്ട് മത്സരം നടത്തിയത്.
ക്ഷേത്രങ്ങളില്‍ നടക്കുന്ന മത്സര വെടിക്കെട്ട് കര്‍ശനമായി തടയണം. അതിനുപകരം തൃശൂര്‍പൂരം പോലെ പതിറ്റാണ്ടുകളായി നടക്കുന്ന സാംസ്കാരിക ഉത്സവങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കരുതെന്ന് ബാബു ആവശ്യപ്പെട്ടു. പരവൂര്‍ ദുരന്തത്തിന് പിന്നില്‍ ഏതെങ്കിലും തീവ്രവാദശക്തികളുടെ പങ്കുണ്ടോ എന്നുകൂടി അന്വേഷിക്കണം.
വിവിധ ഹിന്ദുസംഘടനകളുടെ നേതൃത്വത്തില്‍ മൂത്തകുന്നത്ത് വിഷുദിനത്തില്‍ നടന്ന പ്രാര്‍ത്ഥനായജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എന്‍ഡിപി താലൂക്ക് യൂണിയന് പ്രസിഡന്റ് സി.എന്‍. രാധാകൃഷ്ണന്, ഹിന്ദു ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി സാബുശാന്തി, ഷിബുലാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: