കേരളത്തില്‍ എന്‍ഡിഎക്ക് അനുകൂലമായ തരംഗം : സി.കെ പത്മനാഭന്‍

Saturday 16 April 2016 10:24 pm IST

ചങ്ങനാശേരി: ജനാധിപത്യകേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ മുന്നേറ്റം എന്‍ഡിഎ കാഴ്ചവെയ്ക്കുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം സി.കെ പത്മനാഭന്‍ പറഞ്ഞു. ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കണക്കുകൂട്ടലുകള്‍ അട്ടിമറിച്ച് ചങ്ങനാശേരി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ നിന്നും കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് ജയിക്കാന്‍ കഴിഞ്ഞു. അതുപോലെ കേരളത്തിലും രാഷ്ട്രീയ മുന്നേറ്റവും ജയവും ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. സ്ഥാനാര്‍ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ദേശീയ ജനറല്‍ സെക്രട്ടറിയും കുട്ടനാട് എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ സുബാഷ് വാസു മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തില്‍ കൊല്ലംപറവൂര്‍ വെടിക്കെട്ട് അപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. മണ്ഡലം തെരഞ്ഞെടുപ്പ് സമിതി ജനറല്‍ കണ്‍വീനര്‍ കെ.വി ശശികുമാര്‍, ചെയര്‍മാന്‍ എം.ബി രാജഗോപാല്‍, അഡ്വ.നാരായണന്‍ നമ്പൂതിരി, എന്‍.പി കൃഷ്ണകുമാര്‍, ശ്രീനിവാസന്‍ പെരുന്ന, എം.എസ് വിശ്വനാഥന്‍, പി.എം ചന്ദ്രന്‍, എ.മനോജ്, ജോയിച്ചന്‍ പീലിയാനിക്കല്‍, അച്ചന്‍കുഞ്ഞ് തെക്കേക്കര തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.