എന്‍ഡിഎ കേരളത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കും: പി.സി.തോമസ്

Saturday 16 April 2016 10:27 pm IST

പാലാ: എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ കേരളത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി.തോമസ് പറഞ്ഞു. പാലായില്‍ എന്‍ഡിഎ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമരാഷ്ട്രീയത്തിനും അഴിമതി രാഷ്ട്രീയത്തിനുമെതിരെ വിധിയെഴുത്താകും ഇതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും തുല്യ നീതി ലഭിക്കണമെങ്കില്‍ എന്‍ഡിഎ അധികാരത്തില്‍ വരണമെന്ന് ബിഡിജെഎസ് കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.കെ.എം.സന്തോഷ് കുമാര്‍ പറഞ്ഞു. ഇടതു-വലതു മുന്നണികള്‍ പരസ്പരം സഹായിച്ചാണ് കേരളത്തില്‍ ഭരിക്കുന്നതെന്നും ഇതിന് മാറ്റമുണ്ടാകണമെന്നും ബിജെപി മേഖല പ്രസിഡന്റ് അഡ്വ. നാരായണന്‍ നമ്പൂതിരി പറഞ്ഞു. എന്‍ഡിഎ നിയോജകമണ്ഡലം ചെയര്‍മാന്‍ മോഹനന്‍ പനയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍ഡിഎ ജന.കണ്‍വീനര്‍ അനീഷ് പുല്ലുവേലില്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എം.പി. സെന്‍, ബിജെപി മധ്യമേഖലാ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, സംസ്ഥാന സമിതിയംഗങ്ങളായ പ്രൊഫ. ബി.വിജയകുമാര്‍, അഡ്വ. എസ്.ജയസൂര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.