ഇക്വഡോറില്‍ ശക്തമായ ഭൂചലനം: 77 പേര്‍ മരിച്ചു

Sunday 17 April 2016 3:32 pm IST

ക്വിറ്റോ: ഇക്വഡോറില്‍ ശക്തമായ ഭൂചലനത്തില്‍ 77  പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്്. ശക്തമായ ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ കൊളംബിയ, ഇക്വഡോര്‍ തുടങ്ങിയ തീരമേഖലകളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ആറു പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി വൈസ് പ്രസിഡന്റ് ജോര്‍ജ് ഗ്ലാസ് അറിയിച്ചു. തീരപ്രദേശമായ മ്യൂസിന്‍ നഗരത്തിനു സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തലസ്ഥാനമായ ക്വിറ്റോയിലെ നിരവധി വീടുകളും വാഹനങ്ങളും ഭൂചലനത്തില്‍ തകര്‍ന്നു. വ്യാപാര സ്ഥാപനങ്ങള്‍, റോഡുകള്‍, ഫ്‌ലൈ ഓവറുകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി, ടെലിഫോണ്‍ സംവിധാനങ്ങളും തടസ്സപ്പെട്ടു. തീരദേശത്തെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ ദൂരം വരെ സുനാമി ഉണ്ടകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പഠന കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. രണ്ടു മിനിറ്റിനിടയില്‍ രണ്ടു ഭൂചലനങ്ങളാണ് ഇവിടെ ഉണ്ടായത്. ആദ്യം 4.8 ആയിരുന്ന തീവ്രതയാണ് പിന്നീട് 7.8 ആയി ഉയര്‍ന്നത്. ഇതാണ് സുനാമി സാധ്യതകള്‍ സജീവമാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.