ലക്നോ: ഉത്തര്‍പ്രദേശില്‍ നിര്‍മാണത്തിലിരുന്ന മെട്രോ പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു. ലക്നോവിലെ സര്ദാരിഖേര പ്രദേശത്ത് നിര്‍മാണത്തിലിരുന്ന മെട്രോ പാലമാണ് തകര്‍ന്നത്. സംഭവത്തില്‍ അഞ്ചു പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: