ഇസ്ലമാബാദ്: ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിലെ (റോ) രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പാക്കിസ്ഥാന്.
തെക്കന്‍ സിന്ധ് പ്രവശ്യയില്നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് ഭീകരവിരുദ്ധ വകുപ്പ് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് നവീദ് ഖൗജ അറിയിച്ചതായി പാക്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സദാം ഹുസൈന്, ബാചല്‍ എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ റോയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നു വെളിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ചൈനപാക്കിസ്ഥാന്‍ സാമ്പത്തിക പദ്ധതിയെ തകര്‍ക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നും ഖൗജ വ്യക്തമാക്കിയതായി മാധ്യമ റിപ്പോര്‍ട്ടിലുണ്ട്.
പാക്കിസ്ഥാനിലെ അതീവ സുരക്ഷാ മേഖലകളുടെ ചിത്രങ്ങള്‍ ഇവരില്‍നിന്നും പിടിച്ചെടുത്തതായി തീവ്രവാദ വിരുദ്ധ സേന എസ്എസ്പി നവീദ് കവാജ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: