കണ്ണൂര്‍: ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ കേരളം പരിവര്‍ത്തനത്തിന്റെ പാതയിലാണെന്നും ഇടത്-വലത് മുന്നണികളിലായി കേന്ദ്രീകരിച്ചിരുന്ന കേരളത്തിന്റെ മനസ്സാക്ഷി ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യത്തിനനുകൂലമായി മാറിക്കഴിഞ്ഞുവെന്നും ബിജെപി സംസ്ഥാന സമിതിയംഗം എ.ജി.ഉണ്ണികൃഷ്ണന് പറഞ്ഞു. ബിജെപി കണ്ണൂര്‍ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് മേലെചൊവ്വ സഹാനി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണികളുടെ നീരാളിപ്പിടുത്തത്തില്‍നിന്നും കേരളത്തെ മോചിപ്പിക്കാന്‍ എന്‍ഡിഎ സഖ്യത്തിനൊപ്പം എല്ലാവരും അണിചേരണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് ടി.സി.മനോജ് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി കെ.ഗിരീഷ് ബാബു, ബിജെപി ദേശീയ സമിതിയംഗം പി.കെ.വേലായുധന്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ബിജെപി സംസ്ഥാന സമിതിയംഗം എ.ദാമോദരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, സരോജ, ബിജെപി ജില്ലാ സെക്രട്ടറി വിജയന് വട്ടിപ്രം, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് വര്‍ക്കിവട്ടപ്പാറ, ജെഎസ്എസ് രാജന് ബാബുവിഭാഗം ജില്ലാ സെക്രട്ടറി രമാബാലന്, ജെഎസ്എസ് ജില്ലാ പ്രസിഡണ്ട് വി.പി.ദാസന് എന്നിവര്‍ സംസാരിച്ചു. എ.വി.ശശിധരന് സ്വാഗതവും കെ.പ്രശോഭ് നന്ദിയും പറഞ്ഞു.
പയ്യാവൂര്‍: എന്‍ഡിഎ ഇരിക്കൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് പയ്യാവൂര്‍ കൂട്ടിയാനിക്കല്‍ ഹാളില്‍ നടന്നു. ബിജെപി സംസ്ഥാന സമിതിയംഗം എ.ജി.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എ.ജി.ഉണ്ണികൃഷ്ണന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന സമിതിയംഗം കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ബിജെപി മേഖലാ പ്രസിഡണ്ട് എ.പി.ഗംഗാധരന്, വിവിധ ഘടകകക്ഷി നേതാക്കളായ വി.പി.ദാസന്, കെ.കെ.സോമന് ( ബിഡിജെഎസ്), ടി.എം.തോമസ് (കേരളാ വികാസ് കോണ്‍ഗ്രസ്), ദാസന് പാലപ്പളളി (ജെഎസ്എസ്), സതീഷ് ചന്ദ്രന്, പവിത്രന് (സോഷ്യലിസ്റ്റ് ജനതാദള്‍ എന്നിവരും സംസാരിച്ചു. വി.എന്‍.മുരളീധരന് സ്വാഗതം പറഞ്ഞു.
അഴീക്കോട്: എന്‍ഡിഎ അഴീക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് ബിജെപി ബിജെപി സംസ്ഥാന സമിതിയംഗം എ.ജി.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.വി.വിനീഷ്ബാബു അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: