കണ്ണൂര്‍: കണ്ണൂര്‍ കുന്നുംകൈയിയിലെ കാരക്കാടന്‍ വിനീഷ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പട്ടിക ജനസമാജം ഇന്ന് ദളിത് പൗരാവകാശ സമ്മേളനം നടത്തി. ആറ് വര്‍ഷം മുമ്പാണ് എന്ഡിഎഫുക്കാര് കാരക്കാടന്‍ വിനീഷിനെ കൊലചെയ്തത്. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജനാധിപത്യ രാഷ്ട്രീയസഭ വര്‍ക്കിംഗ് ചെയര്മാന് കുമാരദാസ് ഉദ്ഘാടനം ചെയ്തു. തെക്കന്‍ സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഇ.അശോകന്, ആനന്ദന്,പ്രകാശന് മൊറാഴ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: