ഇരിട്ടി: സ്വര്‍ഗ്ഗീയ അശിനി കുമാറിന്റെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം എന്‍ഡിഎ സ്ഥാനാര്‍ഥി പൈലി വാത്യാട്ട് ഇരിട്ടി നഗരസഭാ പരിധിക്കുള്ളിലെ തന്റെ രണ്ടാം ഘട്ട പ്രചാരണ പര്യടനത്തിന് തുടക്കംകുറിച്ചു. ഞായറാഴ്ച രാവിലെ 10 മണിയോടെ മീത്തലെ പുന്നാട് അശ്വിനിയുടെ വീട്ടിലെത്തിയ അദ്ദേഹം അശ്വിനിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് അശ്വിനിയുടെ മാതാവില്‍ നിന്നും അനുഗ്രഹം തേടിയ ശേഷമാണ് തന്റെ രണ്ടാംഘട്ട പ്രചാരണ പര്യടനം ആരംഭിച്ചത്.
ബിജെപി, ബിഡിജെഎസ് നേതാക്കളായ കൂട്ട ജയപ്രകാശ്, പി.കൃഷ്ണന്, രാമദാസ് ഇടക്കാനം, സി.ബാബു, കെ.കെ. സോമന്, എന്‍.വി.ഗിരീഷ്, സത്യന് കൊമ്മേരി, കെ.ശിവശങ്കരന്, പി.എന്‍.ബാബു മാസ്റ്റര്‍, കെ.കെ.സോമന് തുടങ്ങിയവരും കൂടെ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: