കട്ടപ്പന: കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് പേര് കിണറ്റില്‍ അകപ്പെട്ടു. കട്ടപ്പന ദീപ്തി കോണ്‍വെന്റിലെ കിണര്‍ വൃത്തിയാക്കാന്‍ കിണറ്റിലിറങ്ങിയ നെടുങ്കണ്ടം സ്വദേശി മുഹമ്മദ് കുഞ്ഞ്, ഇരട്ടയാര്‍ സ്വദേശി സുമേഷ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. മോട്ടോര്‍ വച്ച് കിണര്‍ വറ്റിക്കുന്നതിനിടെ കിണറ്റിലുണ്ടായിരുന്ന മുഹമ്മദ് കുഞ്ഞ് വിഷപ്പുക ശ്വസിച്ച് അപകട നിലയിലായി. ഇത് കണ്ട് കരയ്ക്ക് നിന്ന സുമേഷ് ഇയാളെ രക്ഷിക്കാനായി കിണറ്റിലിറങ്ങി. സുമേഷിനും വയ്യായ്ക തുടങ്ങിയതോടെ കോണ്‍വെന്റ് അധികൃതര്‍ കട്ടപ്പന ഫര്‍ഫോഴ്സിനെ വിവരം അറിയിച്ചു. ഫയര്‍ഫോഴ്സ് സംഘം എത്തി രണ്ട് പേരെയും കട്ടപ്പന സെന്റ്ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരും അപകട സ്ഥിതി തരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: