മിര്‍സാപുര്‍: ഭാരതം ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയ്ക്കായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്ത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകം മുഴുവന്‍ ഇപ്പോള്‍ ഭാരതത്തിന്റെ ശക്തി മനസ്സിലാക്കി തുടങ്ങുന്നു. അതിനാല്‍ ഒരു രാജ്യത്തിനും ഭാരതത്തെ ഒഴിവാക്കാനാകില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വരും വര്‍ഷങ്ങളില്‍ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന ബിജെപി നേതാക്കളെ ആദരിക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
അപ്നാ ദള്‍ നേതാവും മിര്‍സാപുര്‍ എംപിയുമായ അനുപ്രിയ പട്ടേലിനെപ്പോലുള്ള നേതാക്കളെയാണ് പാര്‍ലമെന്റിന് ആവശ്യമെന്നും. ജനങ്ങള്‍ ശരിയായ വ്യക്തിയെ തന്നെയാണ് തെരഞ്ഞെടുത്ത് വിട്ടതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: