ശ്രീരാമകൃഷ്ണ മിഷന്‍ അധ്യക്ഷനെ മോദി സന്ദര്‍ശിച്ചു

Sunday 17 April 2016 8:46 pm IST

ശ്രീരാമകൃഷ്ണ മിഷന്‍ അധ്യക്ഷന്‍ സ്വാമി ആത്മസ്ഥാനാനന്ദയെ സന്ദര്‍ശിക്കാന്‍ എത്തിയ
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയില്‍ സന്യാസിമാര്‍ക്കൊപ്പം

കൊല്‍ക്കത്ത: രോഗബാധിതനായി കിടക്കുന്ന ശ്രീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ആത്മസ്ഥാനാനന്ദ മഹാരാജിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. മോദിയുടെ ഗുരു കൂടിയാണ് 98 കാരനായ സ്വാമി. പ്രധാനമന്ത്രിയായ ശേഷം ഇത് രണ്ടാം തവണയാണ് മോദി സ്വാമിയെ കാണാനെത്തുന്നത്.

പ്രധാനമന്ത്രി 15 മിനിട്ട് നേരം ആശുപത്രിയില്‍ ചെലവഴിച്ചു. സ്വാമിയുടെ മുറിയിലെത്തി കാലുകളില്‍ തെട്ടുവണങ്ങിയ മോദിയെ സ്വാമി അനുഗ്രഹിച്ചതായും ശ്രീരാമകൃഷ്ണ മിഷന്‍ സേവാ പ്രതിഷ്ഠാന്‍ സെക്രട്ടറി സ്വാമി സത്യദേവാനന്ദ പറഞ്ഞു. രണ്ടുപേരും ഗുജറാത്തിയിലാണ് സംസാരിച്ചത്. സ്വാമി സംസാരിക്കാന്‍ പറ്റിയ അവസ്ഥയിലായിരുന്നില്ല. മോദിയ്ക്ക് ആദ്ധ്യാത്മിക വഴികാട്ടിയായി നിന്നത് സ്വാമിയായിരുന്നു.

രണ്ടുപേരും രാജ്‌കോട്ടില്‍ നിന്നുള്ളവരാണ്.
മോദിയെ രാമകൃഷ്ണ മിഷന്റെയും മഠത്തിന്റെയും ജനറല്‍ സെക്രട്ടറി സ്വാമി സുഹിതാനന്ദ സ്വീകരിച്ചു. ബേലൂര്‍ മഠം ക്ഷേത്രത്തിലെ വിശുദ്ധമായ ഷാള്‍ മോദിക്ക് സമ്മാനിക്കുകയും പ്രസാദം നല്‍കുകയും ചെയ്തു. ചെറുപ്പത്തില്‍ സംന്യാസിയാവാനായി ബേലൂര്‍ മഠത്തിലെത്തിയെ നരേന്ദ്ര മോദിയെ ഉപദേശങ്ങള്‍ നല്‍കി സ്വാമി തിരിച്ചയക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.