ആണവ പരീക്ഷണത്തിനു വീണ്ടും തയ്യാറെടുത്ത് ഉത്തരകൊറിയ

Sunday 17 April 2016 8:56 pm IST

സോള്‍: ഉത്തര കൊറിയ വീണ്ടും ആണവ പരീക്ഷണത്തിനു തയ്യാറെടുക്കുന്നു. ദക്ഷിണ കൊറിയയാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്. മെയ് ആദ്യം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു മുമ്പായി അഞ്ചാമത്തെ ആണവ പരീക്ഷണം നടത്താനാണ് ഉത്തര കൊറിയ നീക്കമെന്നാണ് സൂചന. പരമാധികാരി കിം ജോങ്ങ് ഉന്നിന്റെ ഭരണ നേട്ടങ്ങള്‍ വിലയിരുത്തപ്പെടുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ആണവായുധ രംഗത്തെ രാജ്യത്തിന്റെ വളര്‍ച്ച ഏറെ പ്രശംസ പിടിച്ചുപറ്റുമെന്നാണ് പ്രതീക്ഷ. അഞ്ചാമത്തെ ആണവ പരീക്ഷണം അടുത്തു തന്നെ നടക്കുമെന്നും ഉത്തര കൊറിയന്‍ സര്‍ക്കാര്‍ വൃത്തങ്ങളും വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച നടന്ന ആണവ മിസൈല്‍ പരീക്ഷണ വിക്ഷേപണം പരാജയപ്പെട്ടിരുന്നു. പരമാധികാരി കിം ജോങ് ഉന്നിന് ഇത് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. ഇതിനെ തുടര്‍ന്നാണ് അഞ്ചാം ആണവ പരീക്ഷണം ഇത്തരത്തില്‍ തിടുക്കത്തില്‍ നടത്തുന്നത്. ആണവ പരീഷണങ്ങള്‍ നടത്തുന്നതില്‍ ഉപരോധം വകവയ്ക്കാതെയാണ് ഉത്തര കൊറിയാനാലാമതും ബാലിസ്റ്റിക് ആണവ മിസൈല്‍ പരീക്ഷണം നടത്തിയത്. ഇതുവരെ ആരും പ്രയോഗിക്കാത്ത, എഎവി വാഹനങ്ങളില്‍ നിന്നും പറത്താന്‍ സാധിക്കുന്ന മിസൈലുകളാണ് കൊറിയ വിക്ഷേപിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.