വാഷിംഗ്ടണ്‍: വൈറ്റ്ഹൗസിലെ വിവര സാങ്കേതിക വിഭാഗം മേധാവിയും ഇന്ത്യന്‍ വംശജനുമായ അനീഷ് ചോപ്ര രാജിവച്ചു. പ്രസിഡന്റ് ബരാക്ക് ഒബാമയുടെ സംഘത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗത്തിലെ ആദ്യ മേധാവിയായിരുന്ന ഇദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതിനു വേണ്ടിയാണ് രാജിവച്ചത്.
2009 മെയ് 22 നാണ് ചോപ്ര സാങ്കേതിക വിഭാഗത്തില്‍ മേധാവിയായി വൈറ്റ് ഹൗസില്‍ നിയമിതനായത്. അതിന് മുന്‍പ് വിര്‍ജീനിയയിലെ ഇന്‍ഫര്‍മേഷന്‍ വിഭാഗം സെക്രട്ടറിയായിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയായി വിര്‍ജീനിയയിലെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അനീഷെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: