വികസിത കേരളം സാക്ഷാത്കരിക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ : എം.ടി.രമേശ്

Tuesday 19 April 2016 3:12 pm IST

അടൂര്‍: പഴകിതേഞ്ഞ മാറാലകെട്ടിയ ഇടതു വലതു മുന്നണികള്‍ അല്ല കേരളത്തിനു വേണ്ടത് വികസിത കേരളം സാക്ഷാത്കരിക്കുന്നതിനായി എന്‍ഡിഎ സര്‍ക്കാര്‍ ഭരണത്തില്‍ എത്തണം എന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. അടൂര്‍ നിയോജകമണ്ഡലത്തിലെ എന്‍ഡിഎ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങള്‍ മറ്റൊരു വഴിയും ഇല്ലാത്തത് കൊണ്ടാണ് ഇടതു വലതു മുന്നണികള്‍ക്ക് തിരിച്ചും മറിച്ചും കുത്തുന്നത്.ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ ശ്മശാന ഭൂമിയാക്കിയത്തില്‍ ഇടതു വലതു മുന്നണികള്‍ക്ക് തുല്ല്യ പങ്കാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 60 വര്‍ഷത്തെ മുന്നണി ഭരണം കൊണ്ട് സമസ്ത മേഖലകളിലും തകര്‍ച്ച ആണ് നേരിട്ടത്. പ്രധാനമന്ത്രിയുടെ കേരളത്തിലെ സന്ദര്‍ശനത്തെ അവഹേളിച്ച ഡിജിപിക്കും ആരോഗ്യവകുപ്പിന്റെ ഡയറക്ടര്‍ക്കും് എതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്ന് അദ്ദേഹം ചോദിച്ചു. തയ്യാറായില്ലെങ്കില്‍് സര്‍ക്കാര്‍ അറിവോടെയാണ് ഇവരുടെ പ്രതികരണം എന്ന് മനസിലാക്കാം. ദുരന്തമുഖത്തേക്ക് കക്ഷി രാഷ്ട്രീയ വെത്യാസം ഇല്ലാതെ എത്തിയ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഇടതു വലതു മുന്നണികള്‍ അസ്വസ്ഥതരാണ് അതിനാലാണ് ഉദ്യോഗസ്ഥരെ കൊണ്ട് വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അടൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ബി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെഡി എസ് സംസ്ഥാന സെക്രട്ടറി സിനില്‍ മുണ്ടപ്പള്ളി, ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, സംസ്ഥാന സമിതിഅംഗം റ്റി.ആര്‍. അജിത്ത്കുമാര്‍, എല്‍ജെപി സംസ്ഥാന സമിതി അംഗം മനോഹരന്‍, സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. കെ.കെ. രാധാകൃഷ്ണന്‍, പിഎസ്പി ജില്ലാ സെക്രട്ടറി കെ. ഉണ്ണികൃഷ്ണന്‍, ബിഡിജെഎസ് ജില്ലാ ഉപാധ്യക്ഷന്‍ സുന്ദരേശന്‍, ബിജെപി ജില്ലാ കമ്മറ്റി അംഗം അഡ്വ. റ്റി.എന്‍. പങ്കജാക്ഷന്‍, എസ്എന്‍ഡിപി അടൂര്‍ യൂണിയന്‍ കണ്‍വീനര്‍ അഡ്വ. മണ്ണടി മോഹനന്‍, അടൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പി.സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു. ബിഡിജെഎസ് സംസ്ഥാന സമിതി അംഗം അഡ്വ. മനോജ്കുമാര്‍ സ്വാഗതവും ബിജെപി ജില്ലാ സെക്രട്ടറി എ.കെ. സുരേഷ് നന്ദിയും പറഞ്ഞു. കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ കോന്നിയില്‍ യുഡിഎഫ് സ്ഥാര്‍ത്ഥിയുടെ പ്രചരണത്തിന് എത്തില്ലെന്നും അഴിമതിക്കാരനായ മന്ത്രിയെ ജനം തിരിച്ചറിഞ്ഞതായും എന്‍ഡിഎ കോന്നി നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് എം.ടി രമേശ് പറഞ്ഞു. സാധാരണക്കാര്‍ക്ക് കിടക്കാന്‍ കിടപ്പാടം ഇല്ലാത്തപ്പോള്‍ മുതലാളിമാര്‍ക്ക് പിന്‍വാതിലിലൂടെ ഭൂമി പതിച്ചു നല്‍കുന്ന മന്ത്രി.എല്‍ഡിഎഫ് ഭരിച്ചപ്പോള്‍ ഇതിന് തുടക്കം കുറിച്ചു.യുഡിഎഫ് അത് നടപ്പാക്കി.രണ്ട് കൂട്ടരും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്.രാഷ്രീയ താല്പ്പര്യത്തിന് അപ്പുറമായി വികസന കാഴ്ചപ്പാടില്ലഎന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വികസനത്തിന് മുന്‍ തൂക്കം നല്‍കുന്നു. പരവൂര്‍ ദുരന്തഭൂമിയില്‍ പറന്നെത്തിയ പ്രധാന മന്ത്രിയെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ഇന്നുവരെ കേരളത്തില്‍ നടന്നിട്ടുള്ള ദുരന്തങ്ങള്‍ക്കൊന്നും തന്നെ ഇത്തരത്തില്‍ വേഗത്തില്‍ കേന്ദ്ര സഹായം ലഭിച്ചിട്ടില്ലെന്ന് മനസ്സിലാക്കണമെന്നും എം.ടി.രമേശ് പറഞ്ഞു. ബിജെപി കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് ജി.മനോജ് അദ്ധ്യക്ഷതവഹിച്ചു. ബിജെപി ജില്ല പ്രസിഡന്റ് അശോകന്‍ കുളനട ആമുഖ പ്രസംഗം നടത്തി.ബിഡിജെഎസ് ജില്ല പ്രസിഡന്റ് കെ.പത്മകുമാര്‍,സ്ഥാനാര്‍ത്ഥി.ഡി.അശോക് കുമാര്‍,ബിജെപി ദക്ഷിണ മേഖല ജനറല്‍ സെക്രട്ടറി എല്‍.പത്മകുമാര്‍,ജെ.എസ്.എസ് സംസ്ഥാന കമ്മറ്റിയംഗം ജി.കുട്ടപ്പന്‍, എല്‍ജെപി.സംസ്ഥാന കമ്മറ്റിയംഗം പി.വി.ഹരിഹരന്‍, പിഎസ്പി.ജില്ല ജനറല്‍ സെക്രട്ടറി റോയി കുഴിക്കാംതടം, ബിജെപി ജില്ല ജനറല്‍ സെക്രട്ടറി ഷാജി.ആര്‍.നായര്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്.ഹരീഷ്ചന്ദ്രന്‍, മഹിളമോര്‍ച്ച ജില്ല പ്രസിഡന്റ് മിനി ഹരികുമാര്‍, ബിജെപി കോന്നി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സി.കെ.നന്ദകുമാര്‍,പി.വി.ബോസ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.