മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗ ഈ സീസണില്‍ ഐപിഎല്ലില്‍ കളിക്കില്ല. മുട്ടിനേറ്റ പരിക്കാണ് മലിംഗയ്ക്ക് തിരിച്ചടിയായത്. ആദ്യ മത്സരങ്ങളില്‍ ഒഴിഞ്ഞുനിന്ന താരം പിന്നീട് കളിക്കാമെന്ന പ്രതീക്ഷയിലായിരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസം നടത്തിയ വിദഗ്ധ പരിശോധനയ്ക്കു ശേഷം നാലു മാസം കൂടി വിശ്രമം വേണമെന്ന് ഡോക്റ്റര്‍മാര്‍ നിര്‍ദേശിച്ചു.
ശ്രീലങ്കന്‍ ട്വന്റി20 ടീമിന്റെ നായകനായിരുന്ന ലസിത് മലിംഗ ലോകകപ്പിനു തൊട്ടു മുന്‍പ് നായക സ്ഥാനം ഒഴിഞ്ഞിരുന്നു. പരിക്കാണ് അവിടെയും വില്ലനായത്. ലോകകപ്പില്‍ കളിക്കാനും താരത്തിനായിരുന്നില്ല. മലിംഗയുടെ അഭാവം കിരീടം നിലനിര്‍ത്താനുള്ള മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: