തിരുവനന്തപുരം: ഇ-മെയില്‍ വിവാദത്തില്‍ രേഖകള്‍ ചോര്‍ത്തിയ എസ്.ഐ എസ്.ബിജുവിന് തീവ്രവാദ ബന്ധമുണ്ടെന്നു ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ബിജുവിനെ പൊലീസ് ഹൈടെക്ക് സെല്ലില്‍ നിയമിച്ചത് ആരുടെ സമ്മര്‍ദ പ്രകാരമെന്നു മുഖ്യമന്ത്രിയും ഡിജിപിയും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇ-മെയില്‍ വിവാദം എന്‍.ഐ.എ അന്വേഷിക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. എസ്. ബിജുവിന്റെ യഥാര്‍ഥ പേരു ബിജു സലീം എന്നാണ്. ഇയാള്‍ അബ്ദുല്‍ നാസര്‍ മദനിയുടെ ക്യാംപിലെ സ്ഥിരം അംഗമായിരുന്നു. മദനി ജയിലില്‍ പോയ ശേഷം ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളുമായി ചേര്‍ന്നാണു ബിജുവിന്റെ പ്രവര്‍ത്തനമെന്നും സുരേന്ദ്രന് പറഞ്ഞു.
ഇ-മെയില്‍ ചോര്‍ത്തിയതിന് ബിജുവിനെ കഴിഞ്ഞയാഴ്ച സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: