എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ പര്യടനം നടത്തി

Sunday 17 April 2016 10:03 pm IST

കോട്ടയം: എന്‍ഡിഎ കോട്ടയം നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. എംഎസ് കരുണാകരന്‍ വിവിധ ഇടങ്ങില്‍ ഇന്നലെ പര്യടനം നടത്തി. രാവിലെ കുമാരനല്ലൂര്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം അര്‍ത്തിയാകുളം അക്ഷയശ്രീ കുടുംബയോഗത്തിലും ഞാറയ്ക്കല്‍ എസ്എന്‍ഡിപി കുടുംബ പ്രാര്‍ത്ഥനാ യോഗത്തിലും പങ്കെടുത്തു. കൂടാതെ ഞാറയ്ക്കല്‍ ക്രിസ്റ്റ്യന്‍ പള്ളിയിലെ രാവിലത്തെ കുര്‍ബാനയ്ക്ക് ശേഷം പള്ളി വികാരിയെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങുകയും വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഭരതര്‍ മഹാസഭയുടെ വിവാഹ ചടങ്ങിലും മഹിളാഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ മകളുടെ വിവാഹത്തിലും പങ്കെടുത്തു. കോട്ടയം നഗരസഭാ കൗണ്‍സില്‍ രേഖാ രാജേഷിന്റെ വീട് സന്ദര്‍ശിക്കുകയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ട് വിജയിച്ച കൗണ്‍സിലര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എസ് കരുണാകരനൊപ്പം തുടര്‍പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുമെന്നും അറിയിച്ചു. പുത്തനങ്ങാടിയിലെ എസ്എന്‍ഡിപി നടുവിലേടത്ത് കുടുംബയോഗത്തിലും, നാട്ടാശ്ശേരിയിലെ മഹിളാ അക്ഷയ ശ്രീ കുടുംബയോഗത്തിലും പങ്കെടുത്തുകൊണ്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എം.എസ്. കരുണാകരന്‍ നേരിട്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. കടുത്തുരുത്തി: കടുത്തുരുത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സ്റ്റീഫന്‍ ചാഴികാടന്‍ മുളങ്കുളം പഞ്ചായത്തിലെ വിവിധ മേഖലകളില്‍ പര്യടനം നടത്തി. ഇന്നലെ രാവിലെ അറുനൂറ്റി മംഗലം മലകയറ്റപ്പള്ളി സന്ദര്‍ശിച്ചു. തുടര്‍ന്ന് കടകളും ആശുപത്രിയും കോളനികളും സന്ദര്‍ശിച്ചു. എസ്എന്‍ഡിപി ഗുരുമന്ദിരങ്ങള്‍, കെപിഎംഎസിന്റെ ശാഖായോഗങ്ങളിലും തുടങ്ങി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ അയല്‍ക്കൂട്ടം വനിതകളും സ്റ്റീഫന്‍ ചാഴികാടന് സ്വീകരണം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.