കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പാര്‍ട്ട്ടൈം ശാന്തി നിയമനത്തില്‍ ശിവഗിരി മഠത്തിന്റെയും ശ്രീനാാരായണ വൈദിക പരിഷത്ത് പോലെയുള്ള െവൈദിക-താന്ത്രിക രംഗത്തെ സംഘടനകളുടെയും യോഗ്യതാ-പരിചയ സര്‍ട്ടിഫിക്കറ്റിനുള്ള അംഗീകാരം എടുത്തു കളഞ്ഞ ദേവസ്വം ബോര്‍ഡിന്റെ നടപടി പുന: സ്ഥാപിക്കണമെന്ന് ശ്രീനാരായണ വൈദിക പരിഷത്ത് ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡില്‍ ചാതുര്‍വര്‍ണ്ണ്യത്തിന്റെ ജീര്‍ണ്ണിച്ച മുഖമുള്ളവര്‍ ഇനിയുമുണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്ന് പരിഷത്ത് സെക്രട്ടറി എസ്.എന്‍.പുരം പി.ആര്. പുരുഷന്ശാന്തി അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ ശ്രീനാരായണ വൈദിക പരിഷത്തിന്റെ യോഗ്യതാ-പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ മൂലം ഒട്ടേറെപ്പേര്‍ക്ക് ദേവസ്വം ബോര്‍ഡില്‍ ശാന്തിക്കാരായി നിയമനം ലഭിച്ചിട്ടുണ്ട്. ഇത് ഇഷ്ടപ്പെടാത്തവരുടെ പിന്‍ബുദ്ധി തിരുത്തുവാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകണമെന്ന് ശ്രീനാരായണ വൈദിക പരിഷത്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: