തിരുവനന്തപുരം: ബിജെപി പാറശ്ശാല മണ്ഡലം കാര്യാലയം ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ചൂഴാല്‍ നിര്മലന് ഉദ്ഘാടനം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ തീരുമാനിക്കാന്‍ പോകുന്നത് ദേശീയ ജനാധിപത്യ സഖ്യമായിരിക്കുമെന്ന് ചൂഴാല്‍ നിര്മലന് പറഞ്ഞു. ജില്ലയില്‍ മാത്രം ദേശീയ ജനാധിപത്യസഖ്യത്തിന്റെ ആറിലധികം സ്ഥാനാര്‍ത്ഥികള്‍ വിജയിക്കാനുള്ള അന്തരീക്ഷം ഉരിത്തിരിഞ്ഞുവന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മഞ്ചവിളാകം കാര്ത്തികേയന് അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്ഥാനാര്‍ത്ഥി കരമന ജയന്, പാറശാല ബാലചന്ദ്രന്, എ.പി. വിനോദ്, അഡ്വ. എസ്. ശ്രീധരന്, കള്ളിക്കാട് രാധാകൃഷ്ണന് കൊറ്റാമം, കെ. പ്രഭാകരന്, വാളികോട് സനല്‍, അരുവിയോട് സജി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: