തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം വാഗ്ദാനം ചെയ്ത് യു.ഡി.എഫ് പ്രകടനപത്രിക. മദ്യനയത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും 10 വര്‍ഷം കൊണ്ട് പൂര്‍ണമായും മദ്യനിരോധന നടപ്പാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. ഇടത്തരക്കാര്‍ക്ക് ഭവനപദ്ധതിക്ക് സബ്സിഡി നല്‍കും. എല്ലാവര്ക്കും ഭക്ഷണവും പാര്‍പ്പിടവും ഉറപ്പുവരുത്തുകയാണ് പ്രധാന ലക്ഷ്യമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
പാവപ്പെട്ടവര്‍ക്ക് ഉച്ചഭക്ഷണ പൊതികള്‍ വിതരണം ചെയ്യുന്നത് ഉള്‍പ്പെടെ ജനപ്രിയ വാഗ്ദാനങ്ങള്‍ പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ലഹരി ഉപയോഗം തടയുന്നതിന് ശക്തമായ ബോധവല്‍ക്കരണം നടത്തും. മുഖ്യമന്ത്രി അധ്യക്ഷനായ പ്രത്യേക സമിതി ബോധവല്‍ക്കരണ പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിക്കും. എല്ലാവര്ക്കും ആരോഗ്യം, പാര്‍പ്പിടം, ഭക്ഷണം എന്നിവയാണ് ലക്ഷ്യം. ഭവന വായ്പാ പദ്ധതികള്‍ ഏകോപിപ്പിക്കും. ബുധനാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിന് ശേഷമാകും പ്രകടന പത്രിക പുറത്തിറക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: