മോദി സര്‍ക്കാര്‍ മോടിയുള്ള സര്‍ക്കാര്‍

Monday 18 April 2016 8:08 pm IST

തുടക്കം ഗംഭീരമായാല്‍ പകുതി ചെയ്തുതീര്‍ന്ന ഫലമാണെന്ന് പറയും. നന്മ തിരിച്ചറിയാന്‍ മൈക്രോസ്‌കോപ്പിന്റെ ആവശ്യമില്ല. അതുപോലെ എത്ര മൂടിക്കെട്ടി വച്ചാലും സത്യവും ദോഷവും ഏറെക്കാലം മറയ്ക്കാനാവില്ല. അതിനുദാഹരണങ്ങളാണ് മോദി സര്‍ക്കാരും ചാണ്ടി സര്‍ക്കാരും. ഒന്നിന്റെ നന്മയും മറ്റൊന്നിന്റെ കാപട്യവും ജനങ്ങള്‍ക്കുമുന്നില്‍ തെളിഞ്ഞുനില്‍ക്കുന്നു. ഏതാണ്ട് രണ്ട് കൊല്ലമേ ആയുള്ളൂ മോദി ഭരിക്കാന്‍ കയറിയിട്ട്. അദ്ദേഹം ധാരാളം നല്ല കാര്യങ്ങള്‍ക്ക് തുടക്കമിടുകയും പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ആകപ്പാടെ ഒരു ഉണര്‍വ്. അതാണ് ജനമനസ്സില്‍ മോദി ഉണര്‍ത്തിയെടുത്തിരിക്കുന്നത്. യുവജനങ്ങള്‍ക്ക് ഒരു പ്രതീക്ഷ വയോജനങ്ങള്‍ക്ക് ആശ്വാസം സ്ത്രീജനങ്ങള്‍ക്ക് ആത്മവിശ്വാസം പരിശ്രമശാലികള്‍ക്ക് സ്വപ്‌നസാക്ഷാത്കാരം. മോദിയുടെ വിവിധങ്ങളായ സംരംഭങ്ങള്‍ ജനമനസ്സുകളില്‍ പ്രതീക്ഷയുടെ പുതുനാമ്പുകള്‍ ഉണര്‍ത്തിയിരിക്കുന്നു. മോദിക്കുള്ള ഗുണം ആത്മാര്‍ത്ഥതയാണ്. അതേ! നട്ടെല്ലുമുട്ടെ നേരുള്ളവനാകുക. അവനേ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാവൂ. ലളിത, കൊച്ചി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.