കായംകുളം: നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷാജി എം. പണിക്കര്‍ പത്തിയൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി.
കുറ്റിക്കുളങ്ങര ക്ഷേത്രം , ഭഗവതിപ്പടി, കാക്കനാട് പടിഞ്ഞാറ്, അരിവന്നൂര്‍ കുറ്റി കോളനി എന്നീ സ്ഥലങ്ങളിലെ വോട്ടര്‍മാരേയും, പത്തിയൂര്‍ പഞ്ചായത്ത് 7-ാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളേയും സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു. തോപ്പില്‍ഭാസിയുടെ മകന് അഡ്വ.സോമകുമാര്‍, കഥകളി സംഗീതജ്ഞന് കലാമണ്ഡലം പത്തിയൂര്‍ ശങ്കരന് കുട്ടി, റിട്ട.ജോയിന്റ് ഡയറക്ടറും (റോ) വേലന്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റുമായ ആനന്ദന് രാമപുരം എന്നീ പ്രമുഖരെ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ബിജെപി, ബിഡിജെഎസിലെ പ്രമുഖ നേതാക്കള്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: