മുഹമ്മ:സാമൂഹിക വിരുദ്ധര്‍ പച്ചക്കറി കൃഷി നശിപ്പിച്ചു. ചേര്‍ത്തല നഗരസഭ 22-ാം വാര്‍ഡില്‍ പുരുഷന് കവലയ്ക്ക് തെക്ക് സ്വാമി വിവേകാനന്ദ സ്വാശ്രയ സംഘം കൃഷിചെയ്തിരുന്ന പച്ചക്കറികളാണ് നശിപ്പിച്ചത്. 18 പേര് അടങ്ങുന്ന പുരുഷ സ്വാശ്രയ സംഘം 50 സെന്റ് നിലത്ത് ആദ്യമായാണ് കൃഷി ചെയ്തത്. പീച്ചില്‍,പയര്‍ എന്നിവയാണ് പൂര്‍ണ്ണമായും നശിപ്പിച്ചത്. അനധികൃത പടക്കനിര്മാണത്തിനെതിരെ പോലീസ് ഈ പ്രദേശത്ത് റെയ്ഡ് നടത്തിയിരുന്നു. പോലീസിനെ വിവരമറിയിച്ചത് സ്വാശ്രയ സംഘമാണെന്ന് തെറ്റിദ്ധരിച്ചാണ് കൃഷിനശിപ്പിച്ചതെന്നാണ് ്സംശയം. ചേര്‍ത്തല പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: