ബാംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയുള്ളതായി അറിയില്ലെന്ന് ഷംസീര്‍

Monday 18 April 2016 10:06 pm IST

തലശ്ശേരി: കോണ്‍ഗ്രസുമായി പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തിന് ഏതെങ്കിലുംതരത്തിലുള്ള ധാരണയുള്ളതായി അറിയില്ലെന്ന് തലശ്ശേരി നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.എന്‍.ഷംസീര്‍ പറഞ്ഞു. തലശ്ശേരി പ്രസ്‌ഫോറത്തില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ ചോദ്യത്തിന് മറുപടിയായാണ് ഷംസീര്‍ ഇങ്ങനെ പറഞ്ഞത്. കൂടാതെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ചിരുന്നവര്‍ സ്ഥിരമായി പറയാറുള്ള കുറേ വാഗ്ദാനങ്ങള്‍ ഷംസീറും ആവര്‍ത്തിച്ചു. അതില്‍ പ്രധാനപ്പെട്ടത് 30 വര്‍ഷമായി വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്ന തലശ്ശേരി-മാഹി ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കും എന്നത് തന്നെയാണ്. കാത്താണ്ടി റസാഖും അദ്ദേഹോത്തോടൊപ്പം ഉണ്ടായിരുന്നു. പ്രസ്‌ഫോറം പ്രസിഡണ്ട് കെ.ജെ.ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി പി.എം.അഷറഫ് സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.