നല്ല വയനാട് നമ്മുടെ വയനാട് കാര്‍ഷിക സെമിനാര്‍ ഇന്ന്

Monday 18 April 2016 10:39 pm IST

കല്‍പ്പറ്റ: വയനാട്ടിലെ കാര്‍ഷിക മേഖലയിലെ ശാസ്ത്രീയവും നൂതനമായ രീതികള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി 'നല്ല വയനാട് നമ്മുടെ വയനാട്' കാര്‍ഷിക സെമിനാര്‍ ഇന്ന് നടക്കും. ജന്മഭൂമി ദിനപത്രത്തിന്റെ 40-ാം വാര്‍ഷിക സമാപന പരിപാടികളോടനുബന്ധിച്ച് ബത്തേരി മിന്റ് ഫഌവര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ പത്തര മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പരിപാടി. സെമിനാറില്‍ കാര്‍ഷികവിദഗ്ധരുടെയും പൗരപ്രമുഖരുടെയും അഭിപ്രായങ്ങള്‍ തേടും. മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. ജന്മഭൂമി കോഴിക്കോട് ബ്യൂറോചീഫ് എം. ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. പള്ളിയറ രാമന്‍ അദ്ധ്യക്ഷത വഹിക്കും. അഡ്വ. പി.സി. ഗോപിനാഥ് മോഡറേറ്ററാകും. പ്രദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. പി. രാജേന്ദ്രന്‍, വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ് അമ്പലവയല്‍, എംഎസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ സോഷ്യല്‍ സയന്റിസ്റ്റ് സുമ ടി.ആര്‍ തുടങ്ങിയവര്‍ സംസാരിക്കും. ജന്മഭൂമി ജില്ലാ കോര്‍ഡിനേറ്റര്‍ ടി.എന്‍.അയ്യപ്പന്‍ സ്വാഗതവും ജന്മഭൂമി അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ വി.കെ. സുരേന്ദ്രന്‍ നന്ദിയും പറയും. ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, കര്‍ഷക മോര്‍ച്ച ദേശീയ സെക്രട്ടറി പി.സി.മോഹന്‍ മാസ്സ്റ്റര്‍, സുരേഷ് താളൂര്‍(ബ്രന്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി), സി.കെ. ജാനു(ജെആര്‍എസ്) എന്നിവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.