ന്യൂദല്‍ഹി: ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ശ്രദ്ധേയ നേതാക്കളിലൊരാളും, യഥാര്‍ത്ഥ രാജ്യസ്നേഹിയുമായ താന്ത്യാതോപ്പിയുടെ സ്മരണാര്‍ത്ഥം തയ്യാറാക്കിയ ഇരുനൂറു രൂപയുടെ സ്മാരക നാണയവും10 രൂപയുടെ വിനിമയ നാണയവും കേന്ദ്ര സാംസ്ക്കാരിക-ടൂറിസം സഹമന്ത്രി ഡോ. മഹേഷ് ശര്‍മ്മ പുറത്തിറക്കി. താന്ത്യാതോപ്പിയുടെ ബലിദാന ദിനമായ ഇന്നലെ ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ടൂറിസം സെക്രട്ടറി നരേന്ദ്ര കുമാര്‍ സിന്‍ഹയും സന്നിഹിതനായിരുന്നു.
ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ യുദ്ധം നയിച്ചുവെന്നാരോപിച്ച് 1859 ഏപ്രില്‍ 7 നാണ് ബ്രിട്ടീഷ് സേന പിടികൂടിയ അദ്ദേഹത്തെ മധ്യപ്രദേശിലെ ശിവപുരിയില്‍ 1859 ഏപ്രില്‍ 18ന് തൂക്കിലേറ്റി.
മഹാരാഷ്ട്ര-മധ്യപ്രദേശ് ഗവണ്മെന്റുകളുമായി സഹകരിച്ച് കൊണ്ട് കേന്ദ്ര സാംസ്ക്കാരിക വകുപ്പ് 2015-16 താന്ത്യാതോപ്പിയുടെ 200-ാം ജന്മവാര്‍ഷികം ആഘോഷിക്കുകയാണ്.താന്ത്യാതോപ്പിയുടെ സ്മരണാര്‍ത്ഥം മഹാരാഷ്ട്രയിലെ നാസിക്കിലുള്ള യോലയില്‍ ഒരുസ്മാരകവും, മധ്യപ്രദേശിലെ ഭോപ്പാലില്‍ ഒരു യുദ്ധമ്യൂസിയവും നിര്‍മ്മിക്കാനും കേന്ദ്ര ഗവണ്മെന്റിന് പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: