മുന്നണി ഭരണം നാടിനെ ആസുരശക്തികളുടെ താവളമാക്കി: സി.കെ. പത്മനാഭന്‍

Monday 18 April 2016 10:41 pm IST

കോലഞ്ചേരി: ഇരുമുന്നണികളും ചേര്‍ന്ന് കേരളത്തെ ആസുരശക്തികള്‍ വിളയാടുന്ന താവളമാക്കി മാറ്റിയെന്ന് ബിജെപി ദേശീയസമിതിയംഗം സി.കെ. പത്മനാഭന്‍. കന്നത്തുനാട് മണ്ഡലം എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരക്കുകയായിരുന്നു അദ്ദേഹം. ഇരുമുന്നണികളും പണത്തിനും അധികാരത്തിനും വേണ്ടി തമ്മിലടിച്ച് ജനങ്ങളോടുള്ള കടമ മറന്നിരിക്കുന്നു. മോദി ഭരണം ഭാരതത്തെ ലോകനെറുകയിലെത്തിക്കുമെന്ന ആശങ്കയാണ് ഇവര്‍ക്കുള്ളത്. അടിമത്ത്വത്തില്‍ നിന്നും മോചനം നേടാന്‍ ഇക്കൂട്ടര്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാലയ ജീവിതത്തില്‍ ഇടതുപക്ഷ മനസ്സിനൊപ്പം സഞ്ചരിച്ചിരുന്ന താന്‍ മുഖ്യധാരാ രാഷ്ടീയ പാര്‍ട്ടികളില്‍ ഇന്ന് കാണുന്ന മൂല്യച്യുതിയില്‍ മനം മടുത്താണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ അഴിമതിരഹിത ജനക്ഷേമ ഭരണത്തോടുള്ള ആദരവിനാല്‍ ബിജെപിയില്‍ ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് മിമിക്രിതാരം മനോജ് ഗിന്നസ്. സാധാരണക്കാരെ പറ്റിക്കുന്ന ഇരുമുന്നണികളെയും പിന്നിലാക്കി തുറവൂര്‍ സുരേഷിനെ വിജയിപ്പിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി.എന്‍. വിജയന്‍ അധ്യക്ഷത വഹിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുറവൂര്‍ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ബിജെപി ജില്ലാ കമ്മറ്റിയംഗം സി.പി. രവി, നിയോജകമണ്ഡലം സെക്രട്ടറി മനോജ് മനയ്‌ക്കേക്കര, ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റ് എം.എ. രാജു,വൈസ് പ്രസിഡന്റ് മനോജ് വലമ്പൂര്‍, കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേല്‍, നിയോജക മണ്ഡലം സംയോജകന്‍ വിനോദ് പട്ടിമറ്റം, എന്‍ഡിഎ വിവിധ സ്ഥാനീയ നേതാക്കളായ കെ.കെ. ഗോപാലന്‍ മാസ്റ്റര്‍, സരള പൗലോസ്, ഷാജി ജോര്‍ജ്ജ്, ഇ.എന്‍. വാസുദേവന്‍, പി.സി. കൃഷ്ണന്‍, ജോസ് പാറേക്കാട്ടില്‍, കെ. ചന്ദ്ര മോഹന്‍, ടി.കെ. സുകുമാരന്‍, പ്രജീഷ് പട്ടിമറ്റം, സി.എം. മോഹനന്‍, മുഹമ്മദാലി ചാമക്കാടി, എല്‍ദോസ് തെക്കിനാലില്‍, സി.എം. നാസര്‍, പ്രസന്ന വാസുദേവന്‍, എം.എ. സിന്ധു, സന്ദീപ് ബാലകൃഷ്ണന്‍, എം. സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.