പറവൂര്‍: എന്‍ഡിഎയ്ക്ക് തെരഞ്ഞെടുപ്പ് കണ്വെന്ഷന് നടത്താന്‍ ഗ്രൗണ്ട് അനുവദിച്ചതില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപി ശാഖായോഗം സിപിഎമ്മുകാര്‍ അലങ്കോലപ്പെടുത്തി. വടക്കേക്കര വാവക്കാട് എസ്എന്‍ഡിപി 846ാം നമ്പര്‍ ശാഖയുടെ പൊതുയോഗമാണ് സിപിഎം പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തിയത്.
ഞായറാഴ്ച രാവിലെ 10നാണ് പൊതുയോഗം ആരംഭിച്ചത്. അന്നേ ദിവസം ഉച്ചയ്ക്ക് 3 മണിക്ക് എന്‍ഡിഎ കണ്വെന്ഷന് നടത്തുന്നതിന് ശാഖയുടെ ഗ്രൗണ്ട് അനുവദിച്ചു കൊടുത്തിരുന്നു. എന്‍ഡിഎക്ക് കണ്വെന്ഷന് നടത്തുന്നതിന് ഗ്രൗണ്ട് കൊടുക്കാന്‍ പാടില്ലെന്ന് പറഞ്ഞ് സിപിഎമ്മുകാര്‍ ബഹളം വയ്ക്കുകയും കസേരകള്‍ തല്ലി ഒടിച്ച് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
ഒരു മണിയോടെ പൊതുയോഗം അവസാനിച്ചെങ്കിലും പാര്ട്ടിക്കാര് പിരിഞ്ഞ് പോയില്ല. എന്‍ഡിഎ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യാന്‍ എത്തിയത് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിയാണ്. ബിജെപി, ബിഡിജെഎസ് നേതാക്കള്‍ സമയോചിതമായി ഇടപെട്ട് കണ്വെന്ഷന് തൊട്ടടുത്ത പാല്ല്യത്തുരുത്ത് എസ്എന്‍ഡിപി ഹാളിലേക്ക് മാറ്റുകയായിരുന്നു. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെ അപമാനിച്ചതില്‍ ശാഖാ അംഗങ്ങള്‍ക്കിടയില്‍ കടുത്ത അമര്‍ഷമാണ് ഉണ്ടായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: