തിരുവനന്തപുരം: ദേശീയ വനിതാ കമ്മീഷന് അംഗങ്ങള്‍ ഇന്ന് കേരളത്തിലെത്തും. വനിതാ കമ്മീഷന് അംഗം സുഷമാ സാഹു, കൗണ്‍സിലര്‍ നേഹാ മഹാജന് ഗുപ്ത എന്നിവരാണ് രണ്ടു ദിവസത്തെ പര്യടനത്തിനെത്തുന്നത്. കേരളത്തില്‍ ദളിത്, വനിതാ പീഡനങ്ങള്‍ കൂടി വരുന്നു എന്ന പരാതിയെ തുടര്‍ന്നാണ് സന്ദര്‍ശനം.
തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ വിദ്യാര്‍ത്ഥിനി ശ്രുതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം, ആലപ്പുഴ സായിലെ തുഴച്ചില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ, തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ അവസ്ഥ എന്നിവ കമ്മീഷന് അന്വേഷിക്കും.
ഇതിനായി ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകള്‍ കമ്മീഷന് സന്ദര്‍ശിക്കും. രാവിലെ ഡിജിപിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയ ശേഷം കമ്മീഷന് ആലപ്പുഴയ്ക്ക് തിരിക്കും. പിന്നീട് എറണാകുളത്തും ചൊവ്വാഴ്ച മൂന്നാറിലുമെത്തി തെളിവെടുപ്പ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: