തിരുവനന്തപുരം: കീഴ്ശാന്തി നിയമനവുമായി ബന്ധപ്പെട്ട് ദേവസ്വം റിക്രുട്ട്മെന്റ് ബോര്‍ഡ് പുറത്തിറക്കിയ യോഗ്യതാ മാനദണ്ഡങ്ങളില്‍ പൂജാപഠന സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുവാന്‍ അര്‍ഹതയുള്ള തന്ത്രവിദ്യാപീഠങ്ങള്‍ പരിമിതമാണെന്നും പട്ടിക വിപുലീകരിക്കണമെന്നും ഹിന്ദു ഐക്യവേദി.
നിലവിലുള്ള പ്രശസ്തങ്ങളായ പല തന്ത്രവിദ്യാപീഠങ്ങളെയും ഒഴിവാക്കിയാണ് അംഗീകൃത തന്ത്രവിദ്യാപീഠങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശിവഗിരി മഠം അടക്കമുള്ള മഠങ്ങള്‍ നടത്തുന്ന തന്ത്രവിദ്യാപീഠങ്ങള്‍, ആലുവാ തന്ത്രവിദ്യാപീഠം, കാരുമാത്ര വിജയന് തന്ത്രികളുടെ നേതൃത്വത്തിലുള്ള ഗുരുപദം തന്ത്രവിദ്യാപീഠം തുടങ്ങിയ മഹനീയ സ്ഥാപനങ്ങള്‍ വളരെ വര്‍ഷങ്ങളായി കേരളത്തില്‍ ചിട്ടയായി പൂജാപഠനവും തന്ത്രവിദ്യാപഠനവും കോഴ്സുകളായി നടത്തുന്നവയാണ്.
എന്നാല്‍ ഇവയൊക്കെ അംഗീകൃത പട്ടികയ്ക്ക് പുറത്താണ്. ഇത് പുനപരിശോധിക്കണമെന്നും അര്‍ഹതയുള്ള സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെകട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: